അദിതി റാവു മണിരത്നത്തിന്റെ ചിത്രത്തിനായി തമിഴ് പഠിക്കുന്ന തിരക്കിലാണ്

0
5

മണിരത്നത്തിന്റെ പുതിയ തമിഴ് – തെലുങ്കു – ഹിന്ദി റൊമാന്റിക്ക് ചിത്രത്തിനായി തമിഴ് പഠിക്കുന്ന തിരക്കിലാണ് അദിതി റാവു ഹൈദാരി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് തമിഴ് പഠിക്കാൻ സംവിധായകൻ തന്നെയാണ് താരത്തോട് ആവശ്യപ്പെട്ടത്. എന്നാൽ  കഥാപാത്രത്തിന് അദിതി തന്നെയാണോ ശബ്‌ദം നൽകുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ചിത്രത്തിൽ ഇമോഷൻസ് ശരിയായി അവതരിപ്പിക്കണമെങ്കിൽ ഭാഷ അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടാണ് തമിഴ് പഠിക്കാൻ താരത്തോട് ആവശ്യപ്പെട്ടത്. അതേസമയം ചിത്രത്തിൽ പൈലറ്റിന്റെ വേഷത്തിലെത്തുന്ന കാർത്തി ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന ചിത്രം പൂർത്തികരിച്ചാലുടൻ വിമാനം പറത്താനുള്ള പരിശീലനം ആരംഭിക്കും.
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനാണ്. ചിത്രനായി റഹ്‌മാൻ ഒരു ഗാനം പൂർത്തീകരിച്ചു കഴിഞ്ഞു. രവി വർമ്മനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അടുത്ത വർഷം ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.