അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരീക്ഷണത്തില്‍ വിരാട് കൊഹ്‌ലിയടക്കമുള്ളവര്‍ പരാജയപ്പെട്ടു

0
8

ബംഗലൂരു: ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ക്യാമ്പില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലിയടക്കമുള്ളവര്‍ പരാജയപ്പെട്ടു.മത്സരത്തില്‍ ഒരു മണിക്കൂര്‍ നേരം പുറത്താവാതെ ബാറ്റ് ചെയ്യുക എന്നതായിരുന്നു ബാറ്റ്സ്മാന്‍മാര്‍ക്ക്മുന്നില്‍ കുംബ്ലെ ഉയര്‍ത്തിയ വെല്ലുവിളി.ഇതില്‍ വിരാട് കൊഹ്‌ലി രണ്ടു തവണ പുറത്തായി. രണ്ടു തവണയും രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്.എന്നാല്‍ കുംബ്ലെയുടെ പരീക്ഷണത്തില്‍ പതറാതെ പിടിച്ചു നിന്ന ഒരു ബാറ്റ്സ്മാനുണ്ട് ഇന്ത്യന്‍ നിരയില്‍. മറ്റാരുമല്ല അജിങ്ക്യാ രഹാനെ. ഒരു മണിക്കൂര്‍ ബാറ്റ് ചെയ്ത രഹാനെയെ പുറത്താക്കാന്‍ ബൗളര്‍മാര്‍ക്കായില്ല.വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടക്കുന്ന സന്നാഹ ക്യാമ്പിലാണ് കുംബ്ലെ കൊഹ്‌ലിയടക്കമുള്ള ബാറ്റ്സ്മാന്‍മാരെ പരിശീലന മത്സരംകൊണ്ട് പരീക്ഷിച്ചത്.