ആര്യ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ‘ ഗജിനികാന്ത് ‘ടീസര്‍ പുറത്തിറങ്ങി

0
3

 

നടന്‍ ആര്യ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ‘ ഗജിനികാന്ത് ‘ടീസര്‍ പുറത്തിറങ്ങി. കട്ട രജനികാന്ത് ഫാനായാണ് ആര്യ ചിത്രത്തിലെത്തുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സായേഷാ സൈഗാളാണ് നായികയായി എത്തുന്നത്.ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേരും രജനികാന്ത് എന്നു തന്നെയാണ്. രജനിയുടെ ആരാധകനായ പിതാവാണ് മകന് ആ പേരിടുന്നത്. രജനികാന്ത് സുന്ദരനാണ്, നന്നായി ഫൈറ്റ് ചെയ്യാനറിയാം, സുന്ദരിയായ കാമുകിയുണ്ട്.എന്നാല്‍ ചിത്രത്തിലെ കഥാപാത്രമായ രജനികാന്തിനൊരു പ്രശ്നമുണ്ട്. മറവി, ആ മറവി തന്നെയാണ് പലപ്പോഴും രജനികാന്തിന്റെ ജീവിതത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം ചിത്രത്തിനും ഗജിനികാന്ത് എന്ന പേരിട്ടത്.ഗജിനികാന്തില്‍ ആര്യയ്ക്കൊപ്പം കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്സം വിധാനം സന്തോഷ് പി ജയകുമാര്‍. സംഗീതം ബാലമുരളി ബാലു.

LEAVE A REPLY

Please enter your comment!
Please enter your name here