“ഇ​സ്​ലാ​മി​ക് ബാ​ങ്കി​ങ് ന​ട​പ്പാ​ക്കാ​നാ​കി​ല്ല” ആ​ര്‍​ബി​ഐ

0
13

 

ന്യൂ​ഡ​ല്‍ഹി: ഇ​സ്​ലാ​മി​ക് ബാ​ങ്കി​ങ് (പ​ലി​ശ ര​ഹി​ത) സ​മ്ബ്ര​ദാ​യം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ബാ​ങ്കി​ങ്ങി​നും വി​വി​ധ സാ​മ്ബ​ത്തി​ക സേ​വ​ന​ങ്ങ​ള്‍ക്കു​മു​ള്ള എ​ല്ലാ പൗ​ര​ന്മാ​രു​ടെ​യും വി​ശാ​ല​വും തു​ല്യ​വു​മാ​യ അ​വ​സ​രം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ആ​ര്‍ബി​ഐ വ്യ​ക്ത​മാ​ക്കി.
വാ​ര്‍ത്താ ഏ​ജ​ന്‍സി​യാ​യ പി​ടി​ഐ​യു​ടെ പ്ര​തി​നി​ധി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആ​ര്‍ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പ​ലി​ശ ഈ​ടാ​ക്കാ​തെ​യു​ള്ള സാ​മ്ബ​ത്തി​ക കൈ​മാ​റ്റ സമ്ബ്ര​ദാ​യ​മാ​ണ് ഇ​സ്​ലാ​മി​ക് അ​ഥ​വാ ശ​രി​യ ബാ​ങ്കി​ങ്. ഇ​സ്​ലാം മ​ത​വി​ശ്വാ​സ പ്ര​കാ​രം പ​ലി​ശ ഈ​ടാ​ക്ക​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ല. ഇ​സ്​ലാ​മി​ക് ബാ​ങ്കി​ങ് ന​ട​പ്പാ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ആ​ര്‍ബി​ഐ​യും സ​ര്‍ക്കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും കേ​ന്ദ്ര ബാ​ങ്ക് അ​റി​യി​ച്ചു.
2008ന്‍റെ അ​വ​സാ​ന​ത്തോ​ടെ ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള സാ​മ്ബ​ത്തി​ക സെ​ക്റ്റ​ര്‍ റി​ഫോം​സ് ക​മ്മി​റ്റി രാ​ജ്യ​ത്തെ പ​ലി​ശ​ര​ഹി​ത ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ര്‍​ബി​ഐ​യു​ടെ ഇ​ന്‍റ​ര്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഗ്രൂ​പ്പ് (ഐ​ഡി​ജി) ഇ​ന്ത്യ​യി​ല്‍ പ​ലി​ശ​ര​ഹി​ത ബാ​ങ്കി​ങ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ, സാ​ങ്കേ​തി​ക റ​ഗു​ലേ​റ്റ​റി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here