ഐപിഎല്‍ വാതുവെപ്പ് : ശ്രീശാന്തിനു പിന്തുണ പ്രഖ്യാപിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്

0
11

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി നിയമപോരാട്ടം തുടരുന്ന ശ്രീശാന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കഴിവുള്ള പേസറാണ് ശ്രീശാന്തെന്ന് അഭിപ്രായപ്പെട്ട അസ്ഹര്‍, ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും വ്യക്തമാക്കി.
ദുബൈയിലെ ഒരു റേഡിയോ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച പേസര്‍മാരിലാരാളാണ് ശ്രീശാന്ത്. ടീം ഇന്ത്യയിലേക്കുളള പ്രവേശനവാതില്‍ അദ്ദേഹത്തിന് മുന്നില്‍ അടഞ്ഞിട്ടില്ല, ക്ഷമയോടെ കാത്തിരിക്കണം, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അസ്ഹര്‍ പറഞ്ഞു.
2013ലെ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്ത് കുരിക്കിലാകുന്നത്. ഹൈക്കോടതി വരെ എത്തിയ കേസ് ഒടുവില്‍ ബിസിസിഐയുടെ ഹര്‍ജി പരിഗണിച്ച് വിലക്ക് തുടരുകയായിരുന്നു. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീശാന്ത്. അതിനിടെ സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരവും അദ്ദേഹത്തിന് നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here