കു​വൈ​റ്റി​ലും സിം​ഗ​പൂ​രി​ലും പ്ര​തി​നി​ധി ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് അ​നു​മ​തി നല്‍കി

0
9

 

കൊ​ച്ചി: കു​വൈ​റ്റി​ലും സിം​ഗ​പൂ​രി​ലും പ്ര​തി​നി​ധി ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. അ​ബു​ദാ​ബി​യി​ലും ദു​ബാ​യി​ലും ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് നി​ല​വി​ല്‍ പ്ര​തി​നി​ധി ഓ​ഫി​സു​ക​ളു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്കു പ​ണ​മ​ട​ക്ക​ല്‍ ന​ട​ത്താ​നാ​യി 110 ല്‍ ​ഏ​റെവി​ദേ​ശ ബാ​ങ്കു​ക​ളു​മാ​യും റെ​മി​റ്റ​ന്‍സ് പാ​ര്‍ട്ട്ണ​ര്‍മാ​രു​മാ​യും ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് നി​ല​വി​ല്‍ ധാ​ര​ണ​യു​ണ്ട്.ക​ഴി​ഞ്ഞ സാ​മ്ബ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ​യി​ലേ​ക്ക് ന​ട​ന്ന വ്യ​ക്ത​ഗ​ത പ​ണ​മ​ട​ക്ക​ലു​ക​ളു​ടെ ഏ​താ​ണ്ട് 15 ശ​ത​മാ​നം ഫെ​ഡ​റ​ല്‍ ബാ​ങ്കാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. പൂ​ര്‍ണ​തോ​തി​ലു​ള്ള ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു നി​ന്നും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ബാ​ങ്കി​ന്‍റെ പു​തി​യ പ്ര​തി​നി​ധി ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ക്ക് അ​വ​രു​ടെ വി​വി​ധ​ങ്ങ​ളാ​യ സാ​മ്ബ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നാ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ക്കു സ​ഹാ​യ​ക​മാ​കും. ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് പ്ര​തി​നി​ധി ഓ​ഫി​സു​ക​ള്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.ദു​ബാ​യ് ഡി​ഐ​എ​ഫ്സി​യി​ല്‍ ശാ​ഖ ആ​രം​ഭി​ക്കു​ന്ന​തി​നും ബ​ഹ​റൈ​നി​ല്‍ പ്ര​തി​നി​ധി ഓ​ഫി​സ് ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​തി​ന​കം ത​ന്നെ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here