ചിത്രകൂട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വിജയം

0
4

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. 14,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലാന്‍ഷു ചതുര്‍വേദി വിജയിച്ചത്.
നവംബര്‍ 9ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജപിയുടെ ശങ്കര്‍ ദയാല്‍ ത്രിപാഠിയ്ക്കെതിരെ 14,133 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലാന്‍ഷു ചതുര്‍ത്ഥി വിജയിച്ചത്. 2,455 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സത്ന ജില്ലയില്‍ അതീവ സുരക്ഷയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ പ്രേം സിംഗിന്‍റെ മരണത്തെ തുടര്‍ന്നാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here