ചൈ​ന-പാ​ക്​ സാമ്പത്തി​ക സ​ഹാ​യം ചൈ​ന നി​ര്‍​ത്തിവെച്ചതായി റിപ്പോര്‍ട്ട്‌

0
3

 

ഇ​സ്​​ലാ​മാ​ബാ​ദ്​: ചൈ​ന -പാ​ക്​ സാമ്പത്തി​ക ഇ​ട​നാ​ഴി​ക്കു ന​ല്‍​കി​വ​ന്ന സാ​മ്പത്തി​ക സ​ഹാ​യം ചൈ​ന നി​ര്‍​ത്തി​വെ​ച്ചു.പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ര്‍​ന്ന അ​ഴി​മ​തി റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ്​ ചൈ​ന​യു​ടെ തീ​രു​മാ​നം. 5000 കോടി ഡോ​ള​റാ​ണ്​ പ​ദ്ധ​തി​യു​ടെ ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി പാ​ക്​ പ​ത്ര​മാ​യ ഡോ​ണ്‍ ആ​ണ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ചൈ​ന​യു​ടെ തീ​രു​മാ​നം ദേ​ര ഇ​സ്​​മാ​ഇൗ​ല്‍ ഖാ​ന്‍ -സോ​ബ് (210 കി.​മീ), ബ​ലൂ​ചി​സ്​​താ​നി​ലെ ഖു​സ്​​താ​ന്‍ -ബ​സീ​മ(110 കി.​മീ), കാ​റ​ക്കോ​റം ഹൈ​വേ (136 കി.​മി) എ​ന്നീ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തെ ബാ​ധി​ക്കും. വ​ണ്‍ ബെ​ല്‍​റ്റ്​ വ​ണ്‍ റോ​ഡ്​ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലൂ​ടെ​യാ​ണ്​ റോ​ഡു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here