ജിഷ്ണു കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി ഇന്ന് വാദം തുടരും

0
5

 

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യകതയും, കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോ ഗതിയും സര്‍ക്കാര്‍ ഇന്ന് കോടതിയെ ധരിപ്പിക്കും. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ അവഗണിക്കാന്‍ കഴിയുമോയെന്ന് സുപ്രിംകോടതി കോടതി ഇന്നലെ ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here