ഡല്‍ഹി ടെസ്റ്റ്‌ : ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം

0
5

 

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യക്കെതിരായ അ​വ​സാ​ന ടെ​സ്​​റ്റി​ല്‍ തോല്‍വി ഒഴിവാക്കാനായി ശ്രീലങ്ക പൊരുതുന്നു. 410 റ​ണ്‍​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റ്​ ചെ​യ്യു​ന്ന ​ല​ങ്ക സ​മ​നി​ല​ക്കു വേ​ണ്ടി​യു​ള്ള ശ്രമത്തിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പൊരുതി സെഞ്ച്വറി നേടിയ ധ​ന​ഞ്​​ജ​യ ഡി സില്‍വയാണ് ലങ്കയുടെ രക്ഷകനായത്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ശ്രീലങ്കക്ക് ജയിക്കാന്‍ 209 റണ്‍സ് ആവശ്യമാണ്.
മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 31 റ​ണ്‍​സെ​ന്ന നിലയില്‍ കളി തുടങ്ങിയ ലങ്കക്ക് കഴിഞ്ഞ ഇന്നിങ്സ്ലിലെ സെഞ്ച്വറി വീരന്‍ ഏ​ഞ്ച​ലോ മാ​ത്യൂസിനെ ഒരു റണ്‍സ് മാത്രമെടുത്തു നില്‍ക്കേ നഷ്ടമായി. തുടര്‍ന്നെത്തിയ ദിനേഷ് ചാണ്ഡിമലിനൊപ്പം (36) ചേര്‍ന്ന് ഡി സില്‍വ പ്രതിരോധം തീര്‍ക്കുകയായിരുന്നു. ചാണ്ഡിമലിനെ പുറത്താക്കി അശ്വിനാണ് ഈ കൂട്ട്കെട്ട് പൊളിച്ചത്. റോഷന്‍ സില്‍വയാണ് ധ​ന​ഞ്​​ജ​യ ഡി സില്‍വക്കൊപ്പം ക്രീസില്‍.ഇന്നലെ മു​ഹ​മ്മ​ദ്​ ഷ​മി​യു​ടെ പ​ന്തി​ല്‍ ബാ​റ്റ്​ വെ​ച്ച സ​മ​ര​വി​ക്ര​മ (അ​ഞ്ച്) സ്ലി​പ്പി​ല്‍ ര​ഹാ​നെ​യു​ടെ കൈ​യി​ല്‍ ഭ​ദ്ര​മാ​യൊ​തു​ങ്ങി. ക​രു​ണ​ര​ത്​​ന​യെ​യും (13) നൈ​റ്റ്​ വാ​ച്ച്‌​​മാ​​നാ​യെ​ത്തി​യ ല​ക്​​മ​ലി​നെ​യും (പൂ​ജ്യം) പു​റ​ത്താ​ക്കി ര​വീ​ന്ദ്ര ജ​ദേ​ജ ല​ങ്ക​യു​ടെ മേ​ല്‍ വീ​ണ്ടും പ്ര​ഹ​ര​മേ​ല്‍​പി​ച്ചു. നാ​ലാം ദി​വ​സ​ത്തെ അ​വ​സാ​ന ഒാ​വ​റി​ലാ​യി​രു​ന്നു ര​ണ്ട്​ വി​ക്ക​റ്റും വീ​ണ​ത്.
നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​​േ​മ്ബാ​ള്‍ ര​ണ്ടാം ഇ​ന്നി​ങ്​​സി​ല്‍ ഇ​ന്ത്യ അ​ഞ്ചി​ന്​ 246 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്​​തി​രു​ന്നു. ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​ക്കൊ​പ്പം (50) രോ​ഹി​ത്​ ശ​ര്‍​മ​യും (50*) ശി​ഖ​ര്‍ ധ​വാ​നും (67) അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here