തകര്‍പ്പന്‍ ന്യൂ ഇയര്‍ ഓഫെറുമായി ജിയോ

0
14

 

ജിയോ പുതുവര്‍ഷത്തിലും പതിവ്​ തുടരുന്ന കാഴ്​ചയാണ് കാണുന്നത്​. മറ്റ്​ കമ്ബനിക​ള്‍ അടുത്ത വര്‍ഷമെങ്കിലും ജിയോ ഓഫര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുമെന്ന്​ കരുതിയിരിപ്പായിരുന്നു. എല്ലാം കാറ്റില്‍ പറത്തി ഇപ്പോള്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്​ രണ്ട്​ കിടിലന്‍ ഒാഫറുകള്‍​.28 ദിവസത്തേക്കുള്ള 199, 299 പ്ലാനുകളില്‍ ഒരു ജി.ബിയില്‍ കൂടുതല്‍ ദിവസവും ലഭിക്കുന്ന വിധത്തിലാണ്​ ഒാഫര്‍. 199 രൂപയുടെ പുതിയ പ്ലാനില്‍ ദിവസം 1.2 ജി.ബി 28 ദിവസത്തേക്ക് ഉപയോഗിക്കാം​. മാസം 28 ജി.ബിക്ക്​ പകരം 33.6 ജി.ബി ലഭിക്കും. അപ്പോള്‍ ഒരു ജി.ബിക്ക്​ ചാര്‍ജ്​ ചെയ്യുന്നത്​ 6 രൂപയില്‍ താഴെയും.299 രൂപയുടെ പ്ലാനില്‍ ദിവസവും രണ്ട്​ ജി.ബി ലഭിക്കും. 28 ദിവസത്തേക്ക്​ 56 ജി.ബിയാണ്​ ഇൗ ഒാഫറിലൂടെ ഉപഭോക്​താക്കള്‍ക്ക്​ ലഭിക്കുക. രണ്ട്​ പ്ലാനുകളിലും ഫ്രീ വോയിസ്​ കോളും എസ്​.എം.എസും ഫ്രീ റോമിങ്ങും ഉണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here