നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ 8ന് തിയറ്ററുകളിലെത്തുന്നു

0
49

 

 

നിവിന്‍ പോളി ആദ്യമായി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ 8ന് തിയറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്. കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി എത്തുന്നത്. റിച്ചി എന്ന ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നട്ടിയുമാണ് അഭിനയിക്കുന്നത്. നിവിന്റെ വളര്‍ത്തച്ഛനായി എത്തുന്നത് പ്രകാശ് രാജാണ്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
മലയാളത്തിലും നിവിന്റേതായി ഒരു പിടി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയായിട്ടാണ് നിവിനെത്തുന്നത്. ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന കൈരളി, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നിവയാണ് പുതിയ സിനിമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here