‘പാസ്​പോര്‍ട്ട്​ വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയാവില്ല’ : വിദേശകാര്യ മന്ത്രാലയം

0
11

ന്യൂഡല്‍ഹി:പാസ്​പോര്‍ട്ട് വ്യക്തിയുടെ വിലാസം തെളിയാക്കുന്ന ആധികാരിക രേഖയായി ​ഉപയോഗിക്കാന്‍ കഴിയില്ലെന്ന്​ റിപ്പോര്‍ട്ട്​. പാസ്​പോര്‍ട്ടി​​െന്‍റ അവസാന പേജില്‍ പൂര്‍ണ വിലാസം വരുന്നതിനാല്‍ അത്​ വിലാസം തെളിയിക്കാനുള്ള രേഖയായി സമര്‍പ്പിച്ചു വന്നിരുന്നു. എന്നാല്‍ പാസ്​പോര്‍ട്ടി​​െന്‍റ അവസാന പേജില്‍ നിന്ന്​ വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഇത്​ വിലാസത്തിനുള്ള രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ്​ വിദേശകാര്യ മന്ത്രാലയത്തിലെ പാസ്​പോര്‍ട്ട്​, വിസ ഡിവിഷനിലെ നിയമവിദഗ്​ധര്‍ അറിയിച്ചത്​.
അവസാന പേജ്​ ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്​പോര്‍ട്ടുകള്‍ നല്‍കി തുടങ്ങിയാല്‍ ഇത്​ ആധികാരിക രേഖയായി ഉപയോഗിക്കുന്നത്​ നിര്‍ത്തലാക്കണമെന്നാണ്​ ശിപാര്‍ശയെന്ന്​ പാസ്​പോര്‍ട്ട്​ ഡിവിഷന്‍ നയ-നിയമകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു.നിലവില്‍ പാസ്​പോര്‍ട്ടി​​െന്‍റ ഒന്നാംപേജില്‍ വ്യക്തിയുടെ ഫോ​േട്ടായും പേരുവിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണുള്ളത്​. എന്നാല്‍ പാസ്​പോര്‍ട്ട്​ വിവരങ്ങള്‍ സമഗ്രമായി ലഭിക്കുന്നതിനാല്‍, എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്​മ​െന്‍റിലോ പാസ്​പോര്‍ട്ട്​ ഒാഫീസിലോ വീണ്ടും അവസാന പേജ്​ വിവരങ്ങള്‍ പരിശോധിക്കാറില്ല. 2012 മുതല്‍ പാസ്​പോര്‍ട്ടില്‍ ബാര്‍കോഡ്​ ഉള്ളതിനാല്‍ അത്​ സ്​കാന്‍ ചെയ്​താല്‍ എല്ലാ വിവരങ്ങളും പാസ്​പോര്‍ട്ട്​, എമിഗ്രേഷന്‍ വിഭാഗത്തിന്​ ലഭിക്കും. എന്നാല്‍ ഇൗ വിവരങ്ങള്‍ മറ്റ്​ ഏജന്‍സികള്‍ക്ക്​ ലഭ്യമാകില്ല. അതിനാല്‍ മറ്റിടങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്​പോര്‍ട്ട്​ നല്‍കുന്നത്​ ഒഴിവാക്കണമെന്നാണ്​ ശിപാര്‍ശ.

LEAVE A REPLY

Please enter your comment!
Please enter your name here