” പോലീസില്‍ മൂന്നാംമുറയും അഴിമതിയും വെച്ചുപൊറുപ്പിക്കില്ല”- മുഖ്യമന്ത്രി പിണറായി വിജയന്‍

0
8

 

തിരുവനന്തപുരം: പോലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു ‍. ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു.സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാര്യക്ഷമതയില്‍ മുന്നിലുള്ള കേരളാ പോലീസിലെ പലരും അഴിമതി വിധേയരാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയുണ്ടാക്കരുതെന്നും അദ്ദേഹം താക്കിത് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here