പ്രശസ്ത സിനിമാ ഛായാഗ്രഹകന്‍ പ്രിയന്‍ അന്തരിച്ചു

0
16

 

ചെന്നൈ :തമിഴ് സിനിമാ ഛായാഗ്രഹകന്‍ പ്രിയന്‍(55) അന്തരിച്ചു. അദ്ദേഹത്തിന്‍റെ മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തമിഴ് സിനിമയിലെ പല ഹിറ്റുകള്‍ക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത് പ്രിയനായിരുന്നു. ജില്ല, വേലായുധം, സ്വാമി,സിങ്കം1,2,3, അയ്യ തുടങ്ങി പ്രിയന്‍ ക്യാമറക്ക് പിന്നില്‍ നിന്ന നിരവധി ചിത്രങ്ങള്‍ തമിഴ് ബോക്സോഫീസിലെ ഹിറ്റുകളായിരുന്നു.
ബാലുമഹേന്ദ്രയുടെ സഹായിയാണ് പ്രിയന്‍റെ തുടക്കം. പ്രിയന്‍റെ വേര്‍പാടില്‍ തമിഴ്സിനിമാ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here