റെഡ്മി Y1 & Y1 Lite ഇനി മുതല്‍ ആമസോണിലും വില 6999 രൂപ മുതല്‍

0
7

 

ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .നവംബര്‍ 8 മുതല്‍ ഇത് നിങ്ങള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇതിന്റെ വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 ആണ് .
Redmi Y1ന്റെ സവിശേഷതകള്‍ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . Snapdragon 435 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ,128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .
3080 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .13 മെഗാപിക്സലിന്റെ പിന്‍ ക്യാമെറായാണ് ഇതിനു നല്‍കിയിരിക്കുന്നത് . Redmi Y1 Lite ന്റെ സവിശേഷതകള്‍ പറയുകയാന്നെങ്കില്‍ വലിയ വെത്യാസം ഒന്നും തന്നെ രണ്ടു മോഡലുകളും തമ്മില്‍ ഇല്ല .
2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്റെ പ്രോസസറിലാണ് പ്രവര്‍ത്തനം . ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here