വയര്‍ലെസ്സ് ചാര്‍ജിങ്ങുമായി മോട്ടോയുടെ VIP സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

0
10

 

 

മോട്ടോയുടെ 2018 ല്‍ ഏറെ പ്രതീക്ഷ കൊടുക്കാവുന്ന മോഡലുകളില്‍ ഒന്നാണ് മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ .ഇതിന്റെ കാപ്ഷന്‍ തന്നെ ആപ്പിളിന്റെ X നെ വെല്ലുന്ന മോഡല്‍ എന്നാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9,999 Yuan ആണ് .
അതായത് ഇന്ത്യന്‍ വിപണിയില്‍ 1 ലക്ഷത്തിനു അടുത്തുവരും .ഇതിന്റെ സവിശേഷതകളില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ വയര്‍ ലെസ്സ് ചാര്‍ജിങ് തന്നെയാണ് .വയര്‍ ലെസ്സ് ചാര്‍ജിങ് മോട്ടോയുടെ മോഡലുകളില്‍ ആദ്യമായി ഇറക്കുന്നതും ഈ മോഡലിലാണ് .
5.5 ഇഞ്ചിന്റെ Quad HD P-OLED ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .Qualcomm’s Snapdragon 835 പ്രൊസസര്‍ കൂടാതെ Android 8.0 Oreo എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .
64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .രണ്ടുതരത്തിലുള്ള മോഡലുകളാണ് വിപണിയില്‍ എത്തുന്നത് .കുറഞ്ഞ വിലയിലും ഈ മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here