സുരക്ഷാ പ്രശ്നം : ഡിസംബര്‍ 31ലെ കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി മത്സരം മാറ്റിവയ്ക്കാന്‍ പോലീസ് നിര്‍ദേശം

0
5

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്.
ഡിസംബര്‍ 31ലെ കേരളാ ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരം നിശ്ചയിച്ച സമയത്തില്‍ നിന്നും മാറ്റിവയ്ക്കണമെന്നാണ് പൊലീസ് ഐ.എസ്. എല്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ 31ന് പുതുവത്സര ആഘോഷമായതിനാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കേണ്ടിവരും
സുരക്ഷ ഒരുക്കേണ്ടതിനാല്‍ കൂടുതല്‍ പൊലീസുകാരെ സ്റ്റേഡിയത്തില്‍ വിന്യസിക്കാനാവില്ല.
ഇക്കാരണത്താലാണ് മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here