സെന്‍സെക്സില്‍ 153 പോയിന്റ് വന്‍ നേട്ടം

0
7

 

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തിലെത്തി.
സെന്‍സെക്സ് 153 പോയന്റ് നേട്ടത്തില്‍ 33,372ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 10,352ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്‌ഇയിലെ 1423 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 407 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലാണ്.
സിപ്ല, എച്ച്‌ഡിഎഫ്സി, കോള്‍ ഇന്ത്യ, ഐടിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here