ഹരിയാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പ്ലസ് 1 വിദ്യാര്‍ത്ഥി അറസ്റ്റില്‍

0
8

 

ചണ്ഡീഗഢ്: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴു വയസുകാരന്‍ പ്രദ്യുമന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച ഹരിയാന പൊലീസ് സംഭവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമന്‍റെ അച്ഛന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐ യ്ക്ക് കൈമാറുകയായിരുന്നു.പ്രദ്യുമന്‍ കൊല്ലപ്പെട്ടിടത്ത് ആദ്യം എത്തിയത് ഈ പതിനൊന്നാം ക്ലാസുകാരനായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ തന്‍റെ മകന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here