എടിപി ലോക ഒന്നാം നമ്പര്‍ പുരസ്കാരം നദാലിന്

0
44

 

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം റാഫേല്‍ നദാലിന് എടിപി ലോക ഒന്നാം നമ്ബര്‍ പുരസ്കാരം. സ്പാനിഷ് താരമായ റാഫേല്‍ നദാലിന് അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്ബര്‍ പുരസ്കാരമാണ് തേടിയെത്തിയത്. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ബ്രിട്ടന്റെ ആന്‍ഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാല്‍ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ നദാല്‍ ഈ സീസണില്‍ സ്വന്തമാക്കി. കഴിഞ്ഞത് മനോഹരമായ ഒരു സീസണ്‍ ആയിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലേറ്റ മാനസികമായ തിരിച്ചടികളൂടെ കടന്നുപോയതിനു ശേഷമാണ് ഇത് തേടിയെത്തിയതെന്ന് പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് നദാല്‍ പറഞ്ഞു. പരാജയങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും കൂടെ നിന്ന് പിന്തുണച്ച കുടുംബത്തിനും, ടീമിനും നദാല്‍ നന്ദി പറഞ്ഞു.
എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാല്‍. 2008,2010,2013 വര്‍ഷങ്ങളിലും നദാലിന് ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here