വീണ്ടും ‘ദൃശ്യം’ മോഡല്‍ കൊലപാതകം; നിര്‍മ്മാണത്തിളിരിക്കുന്ന കെട്ടിടത്തിന്‍റെ തറയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

0
17

 

മാനന്തവാടി: ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം കൊലപാതകവും തെളിവ് നശിപ്പിക്കലും. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച്‌ പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.
ഒരു മാസം മുമ്ബ് ഈ മുറിയില്‍ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നു. വീടുപണി എടുക്കുന്ന മണിയെന്ന ജോലിക്കാരന്‍ തറ നിരപ്പില്‍നിന്ന് മണ്ണ് താഴ്ന്നുനില്‍ക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് ബുധനാഴ്ച കരാറുകാരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണ് മാന്തി നോക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. മണിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും തൊഴിലാളികളില്‍നിന്നു മൊഴി ശേഖരിക്കുകയും ചെയ്തു.
മൃതദേഹം പുരുഷന്റേതാണെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍. മറ്റെവിടെനിന്നോ കൃത്യം നടത്തിയതിനുശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതായിരിക്കാമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here