38ാമത് ജിസിസി ഉച്ചകോടി സമാപിച്ചു

0
6
AppleMark

 

കുവൈത്ത്: 38ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി സമാപിച്ചു. ഖത്തർ പ്രതിസന്ധി പരിഹാരമുൾപ്പടെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമാകാതെയാണ് ഗൾഫ് നേതാക്കൾ പിരിഞ്ഞത് . ബയാൻ കൊട്ടാരത്തിൽ ചെവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുവൈത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .
വൈകിട്ട് അഞ്ചു മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത് . എന്തൊക്കെ വെല്ലുവിളികൾ ഉണ്ടെങ്കിലും ഗൾഫ് സഹകരണ കൗൺസിൽ മേഖലയിൽ നേതൃപരമായ പങ്കു വഹിക്കുമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു . ജനങ്ങളുടെ അഭിലാഷത്തിനൊത്തു ജിസിസി കൂട്ടായ്മ മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നാണ് ഈ സമ്മേളനം ലോകത്തോട് പറയുന്നതെന്നും അമീർ കൂട്ടിച്ചേർത്തു . ഗൾഫ് രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്യുന്നതാണ് ഉച്ചകോടിയെന്നു ഉദ്ഘാടനച്ചടങ്ങിൽ ജിസിസി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ സയാനി അഭിപ്രായപ്പെട്ടു . മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഉച്ചകോടി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി പറഞ്ഞു , സൗദി യുഎഇ , ബഹ്‌റൈൻ ഒമാൻ പ്രതിനിധികളും സംബന്ധിച്ചു . ഖത്തർ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കൊന്നും കടക്കാതെയാണ് ജിസിസി ഉച്ചകോടി അവസാനിച്ചത് . രണ്ടു ദിവസങ്ങളിലായി നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ഒറ്റദിവമായി വെട്ടിച്ചുരുക്കുകയും ചെയ്തു. കഴിഞ്ഞ ആറുമാസക്കാലമായി ഖത്തറും സൗദി സഖ്യരാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ നയതന്ത്ര ലോകം ഉറ്റുനോക്കിയിരുന്ന ഒരു സമ്മേളനമാണ് സുപ്രധാന തീരുമാനങ്ങളൊന്നും ആകാതെ അവസാനിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here