ബസ്‌ ചാര്‍ജ്‌ കൂട്ടും; മിനിമം എട്ടുരൂപ

0
7

തിരുവനന്തപുരം : ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‌ എല്‍.ഡി.എഫ്‌. അനുമതി നല്‍കി. ജനങ്ങള്‍ക്ക്‌ അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ്‌ മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും. വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകും.

എല്‍.ഡി.എഫ്‌. നിര്‍ദേശം പ്രാബല്യത്തിലായാല്‍ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്‌ ഏഴു രൂപയില്‍നിന്ന്‌ എട്ടു രൂപയാകും. ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ്‌ പത്തില്‍നിന്നു 11 രൂപയാകും. സൂപ്പര്‍ എക്‌സ്‌പ്രസ്‌ നിരക്ക്‌ 13-ല്‍ നിന്ന്‌ 15 ആകും. സൂപ്പര്‍ ഡീലക്‌സ്‌ നിരക്ക്‌ 22 രൂപയായും െഹെടെക്ക്‌ ലക്ഷ്വറി 44 രൂപയായും വോള്‍വോ 45 രൂപയായും വര്‍ദ്ധിക്കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിന്‌ നിലവിലെ 64 െപെസ 70 െപെസയായി വര്‍ദ്ധിക്കും.

ഇന്നലെ പൊടുന്നനെ വിളിച്ചുചേര്‍ത്ത മുന്നണി യോഗമാണു ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കിയത്‌. മുന്നണി നിര്‍ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുമെന്ന്‌ എല്‍.ഡി.എഫ്‌. യോഗത്തിനു ശേഷം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ഇതിനു മുമ്പ്‌ 2014 മേയ്‌ 19-നാണു ബസ്‌ ചാര്‍ജ്‌ കൂട്ടിയത്‌. യാത്രക്കൂലി കൂട്ടണമെന്നാവശ്യപ്പെട്ട്‌ ബസുടമകള്‍ 16 മുതല്‍ അനിശിചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here