X20 പ്ലസ് യുഡി സ്മാർട്ട്ഫോണുമായി വിവോ വിപണിയിലേക്ക്

0
14

X20 പ്ലസ് യുഡി സ്മാർട്ട്ഫോണുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ എത്തുന്നു. ജനുവരി 25 നാണ് 39,800 രൂപ പ്രൈസ് ടാഗിൽ ഈ സ്മാർട്ട്ഫോണിന്റെ അവതരണം. X20 പ്ലസ് യുഡി മുൻമോഡൽ X20 പ്ലസിനു സമാനമായ ഡിസൈനിലാണ് അവതരിക്കുന്നത്. ഫിങ്കർപ്രിന്റ് സ്കാനറാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. ഡിസ്പ്ലെയ്ക്ക് താഴെയായിട്ടായിരിക്കും ഫിങ്കർപ്രിന്റ് സ്കാനർ ഇടംതേടുക.

6.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. 2.2GHz ഓക്ട-കോർ പ്രോസസർ, 4ജിബി റാം, 128GB സ്റ്റോറേജ്, 12MP/5MP റിയർ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ, ബ്ലൂട്ടൂത്, യൂഎസ്ബി, 4 ജി കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ എസ് ഡി കാർഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാം.

3800mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. 183.1 ഗ്രാമാണ് ഇതിന്റെ ഭാരം. ബ്ലാക്ക് ഗോൾഡ്, ഷാംപെയിൻ ഗോൾഡ്, റോസ് ഗോൾഡ്, മാറ്റെ ബ്ലാക്ക് നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here