ആര്‍.സി.സിയില്‍നിന്ന്​ പെണ്‍കുട്ടിക്ക്​ എച്ച്‌​.​ഐ.വി: ക​ല​ക്​​ടറുടെ ഇടപെടലിന്​ ഉത്തരവിട്ട് മനുഷ്യാവകാശ കമീഷന്‍

0
6

 

തൃ​ശൂ​ര്‍: തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ല്‍ കാ​ന്‍​സ​ര്‍ സെന്‍റ​റി​ല്‍ ചി​കി​ത്സ​ക്കി​ടെ ര​ക്​​തം സ്വീ​ക​രി​ച്ച്‌​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ ഒമ്പ​തു​വ​യ​സ്സു​കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​ല​പ്പു​ഴ ക​ല​ക്​​ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ആ​ന്‍​റി റെ​ട്രോ​വൈ​റ​ല്‍ തെ​റ​പ്പി (എ.​ആ​ര്‍.​ടി) ഉ​ള്‍​പ്പെ​ടെ കു​ട്ടി​ക്ക്​ ഉ​ചി​ത​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട​ത്​ ക​ല​ക്​​ട​ര്‍ ഉ​ട​ന്‍ ചെ​യ്യ​ണം. മൂ​ന്നാ​ഴ്​​ച​ക്ക​കം ക​ല​ക്​​ട​ര്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ ആ​ക്​​ടി​ങ്​​ ചെ​യ​ര്‍​മാ​ന്‍ പി. ​മോ​ഹ​ന​ദാ​സ്​ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.
മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​െന്‍റ ​െഎ.​ടി ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്ന ​േജാ​സ​ഫ്​ സി. ​മാ​ത്യു, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ​േജാ​യ്​ കൈ​താ​ര​ത്ത്, അ​ഡ്വ. കി​ഷോ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ ക​മീ​ഷ​​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ഇൗ ​ഘ​ട്ട​ത്തി​ല്‍ കു​ട്ടി​ക്ക്​ എ​ച്ച്‌.​െ​എ.​വി ബാ​ധി​ച്ചോ എ​ന്നും അ​ത്​ ആ​രു​ടെ പി​ഴ​വു​മൂ​ല​മാ​ണെ​ന്നും ത​ര്‍​ക്കി​ക്കു​ന്ന​തി​ലു​പ​രി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും ക​മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പി.​സി.​ആ​ര്‍ ടെ​സ്​​റ്റ് (പോ​ളി​മെ​റ​സ്​ ചെ​യി​ന്‍ റി​യാ​ക്​​ഷ​ന്‍) ഫ​ല​ത്തി​ല്‍ എ​ച്ച്‌.​െ​എ.​വി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി പ​റ​ഞ്ഞ് ആ​ര്‍.​സി.​സി നി​ര്‍​ബ​ന്ധ​മാ​യി ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​ത​തി​നെ തു​ട​ര്‍​ന്ന്​ വീ​ട്ടി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു​കാ​ണി​ച്ചാ​ണ്​ ക​മീ​ഷ​ന്​ പ​രാ​തി ല​ഭി​ച്ച​ത്. ​ചെ​ന്നൈ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​ര​ി​ശോ​ധ​ന ഫ​ല​ത്തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ എ​ച്ച്‌.​െ​എ.​വി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ര്‍.​സി.​സി പ​റ​യു​ന്ന​ത്. ഇൗ ​റി​പ്പോ​ര്‍​ട്ടി​​െന്‍റ ആ​ധി​കാ​രി​ക​ത സം​ശ​യ​ക​ര​മാ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണം വേ​ണം. ആ​ര്‍.​സി.​സി മു​ന്‍​ൈ​ക​യെ​ടു​ത്ത്​ ന​ട​ത്തി​യ മൂ​ന്ന്​ പ​രി​ശോ​ധ​ന​യി​ലും എ​ച്ച്‌​.​െ​എ.​വി സ്ഥി​രീ​ക​രി​ച്ച​താ​ണ്.
അ​തി​ല്‍ സം​ശ​യ​മു​െ​ണ്ട​ങ്കി​ല്‍ ദേ​ശീ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌​ അ​ടു​ത്ത​താ​യി വെ​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. അ​​ത്​ ഒ​ഴി​വാ​ക്കി​യ​തി​ല്‍​ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്​ ​പ​രാ​തി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here