കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി രാഹുല്‍ ഗാന്ധി : നിര്‍ണായക കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ഇന്ന്​

0
10
New Delhi : Congress Party Vice President Rahul Gandhi at a meeting with members of the Fishermens' Congress in New Delhi on Wednesday. PTI Photo by Shirish Shete(PTI9_6_2017_000091A)

 

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ ഒൗ​പ​ചാ​രി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​​​​​െന്‍റ സ​മ​യം തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​സ​മി​തി ഇന്ന്​ ചേ​രും. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10-ജ​ന്‍​പ​ഥി​ല്‍ രാ​വി​ലെ 10.30നാ​ണ്​ പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം. രാ​ഹു​ലി​ന്​ എ​തി​ര്‍​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍, സം​ഘ​ട​ന​പ​ര​മാ​യ അം​ഗീ​കാ​ര​ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സോ​ണി​യ ഗാ​ന്ധി നി​​ര്‍​ദേ​ശി​ച്ച​തി​​​​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ യോ​ഗം.
പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്​ സമയം അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്​ സമിതി തീയതി പ്രഖ്യാപിക്കും. ഡിസംബര്‍ ഒമ്ബതിന്​ നടക്കുന്ന ആദ്യഘട്ട ഗുജറാത്ത്​ തെരഞ്ഞെടുപ്പി​ന്​ മുമ്ബ്​ തന്നെ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ്​ കോണ്‍ഗ്രസ്​ ഒരുങ്ങുന്നത്​. തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം രാ​ഹു​ലി​നെ ഒൗ​പ​ചാ​രി​ക​മാ​യി പാ​ര്‍​ട്ടി​യു​ടെ അ​മ​ര​ത്ത്​ എ​ത്തി​ക്കു​ക​യാ​ണ്​ കോ​ണ്‍​ഗ്ര​സി​​െന്‍റ ലക്ഷ്യം. ഡി​സം​ബ​റി​ല്‍ എ.​െ​എ.​സി.​സി സ​മ്മേ​ള​ന​മാ​ണ്​ രാ​ഹു​ലി​നെ പ്ര​സി​ഡ​ന്‍​റാ​യി വാ​ഴി​ക്കു​ന്ന പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കു​ക. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത്​ രാ​ഹു​ല്‍ ആ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here