മുട്ടുവേദനയും പരിഹാര മാര്‍ഗങ്ങളും

മുട്ടുവേദനയും പരിഹാര മാര്‍ഗങ്ങളും

ആര്‍ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്‍കാന്‍. ഡോക്ടര്‍ നേരിട്ട് നടത്തുന്ന പരിശോധനകള്‍ കൂടാതെ എക്‌സ്റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

തരുണാസ്ഥി നഷ്ടപ്പെടുന്നത്

തരുണാസ്ഥി നഷ്ടപ്പെടാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമര്‍, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പുവരുത്തണം. ഇവയ്‌ക്കൊക്കെ അടിയന്തരമായി ചികിത്സ തേടേണ്ടതുണ്ട്.

ശസ്ത്രക്രിയ ഒഴിവാക്കാം

പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ കഠിനമായ പ്രശ്‌നങ്ങളും ശസ്ത്രക്രിയയും ഒഴിവാക്കാം. റുമറ്റോയ്ഡ് പോലെയുള്ള വാതരോഗങ്ങള്‍ തുടക്കത്തിലെ കണ്ടു പിടിക്കുകയാണെങ്കില്‍ മരുന്നുകളിലൂടെ തേയ്മാനം നിയന്ത്രിക്കാനാകും. ദീര്‍ഘനാള്‍ ചികിത്സ ആവശ്യമുള്ള ഈ അസുഖങ്ങള്‍ക്ക് കൃത്യമായ ഇടവേളയിലുള്ള രക്ത പരിശോധനകളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ അളവ് നിയന്ത്രിക്കുകയും വേണം.

നാല്പത് വയസ് മുതല്‍…

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പൊതുവെ വാര്‍ധക്യത്തിലാണ് അനുഭവപ്പെടുന്നത് എങ്കിലും 40 വയസ് മുതല്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളിലൂടെ മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് തേയ്മാനത്തിന്റെ വേഗം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതും പ്രയോജനപ്രദമാണ്.