പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യയിലെ മുൻനിര വിൻഡ് എനർജി സേവന ദാതാക്കളായ ഐനോക്സ്ഗ്രീൻ എനർജി സർവീസസ്. നവംബർ 11 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. 5 ദിവസം നിൽക്കുന്ന ഐപിഒ നവംബർ 15 ന് സമാപിക്കും. ഐപിഒയിലൂടെ 740 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. പ്രധാനമായും പുതിയ ഓഹരികളുടെ വിൽപ്പനയും, ഓഫർ ഫോർ സെയിലുമാണ് നടക്കുക.
370 കോടി രൂപയുടെ പുതിയ ഓഹരികളും 370 കോടി രൂപയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തുക. 10 രൂപയാണ് ഓരോ ഓഹരികളുടെയും മുഖവില. ഇക്വിറ്റി ഓഹരി ഒന്നിന് 61 രൂപ മുതൽ 65 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞത് 230 ഇക്വിറ്റി ഓഹരികൾക്കും അവയുടെ ഗുണിതങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.