നേപ്പാളിൽ ഭൂചലനത്തിൽ മൂന്നു മരണം,ഡൽഹിയിലും നോയിഡയിലും തുടർ ചലനങ്ങൾ

കാഠ്‌മണ്ഡു : നേപ്പാളിൽ ബുധനാഴ്ച പുലർച്ചെ 1.57ഓടെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ  ശക്തമായ ഭൂചലനത്തിൽ വീട് തകർന്നു മൂന്ന് പേർ മരിച്ചു. അഞ്ച് മണിക്കൂറിൽ തുടരെയുള്ള മൂന്നു ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിലെ കണക്കുകൾ പ്രകാരം, ചൊവ്വാഴ്ച രാത്രി 8.52 ന് 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തി, തുടർന്ന് 9.41 ന് 3.5 തീവ്രത രേഖപ്പെടുത്തി രണ്ടാമത്തെ ചലനം.റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ബുധനാഴ്ച പുലർച്ചെ 1.57 ന് രാജ്യത്ത് അനുഭവപ്പെട്ടു,

തുടർ ചലനങ്ങൾ ഡൽഹിയിലും, നോയിഡ,യുപി എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. കാര്യമായ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.അഞ്ച് ഭൂകമ്പ മേഖലകളിൽ, ഡൽഹി ഏറ്റവും ഉയർന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാൽ ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂർവമാണ്.

അഞ്ച് ഭൂകമ്പ മേഖലകളിൽ, ഡൽഹി ഏറ്റവും ഉയർന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാൽ ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂർവമാണ്.