സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം പേരും. മുഖത്തെ ചുളിവുകൾ അകറ്റാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ഒലിവ് ഓയിൽ. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒലിവ് ഓയിൽ മുഖത്ത് പുരട്ടിയാൽ നിരവധി ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും. ഒലിവ് ഓയിലിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ചർമ്മത്തിൽ എണ്ണയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ദിവസവും അൽപം ഒലിവ് ഓയിൽ മുഖത്ത് പുരട്ടി ആവി പിടിച്ചാൽ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ കഴിയും. ആവി പിടിക്കുന്നതിലൂടെ മുഖത്തെ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും.
പോളിഫീനോളിക് സംയുക്തങ്ങളുടെ കലവറയാണ് ഒലിവ് ഓയിൽ. അതിനാൽ, ഇവ മുഖത്ത് പുരട്ടിയാൽ വാർദ്ധക്യ സഹജമായി ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കി, മുഖത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും. ചർമ്മത്തെ കൂടുതൽ ചെറുപ്പമായി നിലനിർത്താനുള്ള കഴിവും ഒലിവ് ഓയിലിന് ഉണ്ട്.