തിരുവനന്തപുരം കോർപ്പറേഷനിലെ കത്തുവിവാദം : കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. പ്രാഥമിക അന്വേഷണം പൂർത്തിയായപ്പോൾ കത്ത് വ്യാജമെന്ന നിഗമനത്തിൽ ആണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യും. ക്രൈംബ്രാഞ്ച് എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.

കഴിഞ്ഞ ദിവസം കത്തുവിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് മേയറുടേയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ക​ത്തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​നി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്നു​മാ​ണ് ആ​നാ​വൂ​ർ വിജിലൻസിന് മൊ​ഴി നൽകിയത്. അതേസമയം, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ൻ ആ​നാ​വൂ​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.

ക്രൈം​ബ്രാ​ഞ്ചി​ന് നേ​രി​ട്ട് മൊ​ഴി ന​ൽ​കി​യെ​ന്ന് ആ​നാ​വൂ​ർ കഴിഞ്ഞ ദിവസെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി മൊ​ഴി ന​ൽ​കാ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യക്തമാക്കി.

അതേസമയം, ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ക​ത്ത് താ​നോ ഓ​ഫീ​സോ ത​യ്യാറാ​ക്കി​യി​ട്ടി​ല്ലെ​ന്നും ക​ത്ത് തയ്യാ​റാ​ക്കി​യെ​ന്ന് പ​റ​യു​ന്ന ദി​വ​സം താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആണ് ആ​ര്യ രാ​ജേ​ന്ദ്ര​ൻ മൊ​ഴി ന​ൽ​കിയത്. ത​ന്‍റെ ലെ​റ്റ​ർ പാ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത​താ​കാമെന്നും ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ ഓ​ഫീസ് ജീ​വ​ന​ക്കാ​രെ സം​ശ​യ​മി​ല്ലെന്നും ആ​ര്യ രാ​ജേ​ന്ദ്ര​ൻ മൊഴിയിൽ പറയുന്നു.