കൊച്ചി: സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ, മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയിൽ എറണാകുളം പൊന്നുരുന്നിയിൽ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.സി.ചാക്കോ നിർവഹിച്ചു. മികച്ച സാങ്കേതിക നിലവാരത്തിൽ നിർമ്മിച്ച 7.1 സ്റ്റുഡിയോയുടെ ഉദ്ഘാടനം ഫിലിം ചേംബർ വൈ. പ്രസിഡൻ്റ് സിയാദ് കോക്കർ നിർവ്വഹിച്ചു.
ചലച്ചിത്ര രംഗത്തെ പ്രമുഖരായ ആൻ്റോ ജോസഫ്, രമേശ് പിഷാരടി, ടിനി ടോം, എകെബി കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ തുടക്കം മുതൽ, അവസാനം വരെയുള്ള പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ചെയ്യാൻ സൗകര്യമൊരുക്കുന്ന സെഞ്ച്വറി സിനിമ ഫാക്ടറി, ചെറിയ സിനിമകൾക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഫോൺ നമ്പർ- 9947580606