കൊല്ലം: കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്.
നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലിൽ നിന്നും ഡെലിവറിക്കു വേണ്ടി ഭക്ഷണവുമായി സ്കൂട്ടറിൽ പോയ സമയത്ത് എരുവ ഒറ്റത്തെങ്ങ് ജംഗ്ഷനു സമീപം വളവിൽവച്ച് ഉവൈസ് സ്കൂട്ടർ മറിഞ്ഞു താഴെ വീണു.
തുടർന്ന്, വണ്ടി ഉയർത്താൻ ശ്രമിച്ച സമയം അവിടെയെത്തിയ പ്രതികൾ ഉവൈസിനെ ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലിൽ തള്ളിയിട്ട് വെള്ളത്തിൽ പിടിച്ചു മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും