ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 യുടെ അധ്യക്ഷ്യ പദവിയിലേക്ക്

ന്യൂഡൽഹി: ജി20 അധ്യക്ഷക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് നരേന്ദ്ര മോദി. ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി.

പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.