പത്തനംതിട്ട : വിവിധ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതികളെ തന്ത്രപൂർവ്വം നാട്ടിലെത്തി അറസ്റ്റ് ചെയ്ത് റാന്നി പോലീസ്.
പോക്‌സോ കേസ് പ്രതികളെയും തട്ടിപ്പ് കേസ് പ്രതിയെയുമാണ് പോലീസ് വലയിലാക്കിയത്.
രണ്ട് പോക്‌സോ കേസുകളിലെ പ്രതി വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ പ്രതി മലപ്പുറം ചെമ്മാനുശ്ശേരിൽ പുകുവച്ചോല വീട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് പോക്‌സോ കേസിൽ പിടിയിലായത്.