മെക്സിക്കോയ്ക്കെതിരെ അർജൻറീനയ്ക്ക് ജയം

ദോഹ: മെക്സിക്കോയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. തോറ്റാൽ പുറത്ത് പോകേണ്ടി വരുമെന്ന സമ്മർദ്ദത്തിലായിരുന്നു അർജന്റീനയുടെ തുടക്കം. അറുപത്തിനാലാം മിനിറ്റിൽ ലയണൽ മെസിയും എൺപത്തിയേഴാം മിനിറ്റിൽ എൺസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്കായി ​ഗോളുകൾ നേടിയത്. ​ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. മൂന്ന് പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. ബുധനാഴ്ച പോളണ്ടുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.

കിലിയൻ എംബാപ്പെയുടെ കരുത്തിൽ ഡെൻമാർക്കിനെ 2–1ന്‌ വീഴ്‌ത്തി ഫ്രഞ്ച് പട പ്രീക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ കയറുന്ന ആദ്യ ടീമായി ഫ്രാൻസ്. എംബാപ്പെയാണ് ഡെൻമാർക്കിനായി രണ്ട് ​ഗോളുകളും നേടിയത്. ഡെൻമാർക്കിനായി ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസെൻ ഒരു ​ഗോൾ നേടി. ഡി ഗ്രൂപ്പിൽ രണ്ട്‌ കളിയും ജയിച്ച ഫ്രാൻസിന് ആറ്‌ പോയിന്റാണുള്ളത്. ബുധനാഴ്‌ച ടുണീഷ്യയുമായാണ്‌ ഫ്രാൻസിന്റെ അടുത്ത മത്സരം.