ഇലക്ട്രിക് വാഹന രംഗത്ത് പുതിയ നേട്ടവുമായി പ്രമുഖ നിർമ്മാതാക്കളായ ഒല. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷമോ അതിലേറെയോ വിലയുള്ള പ്രീമിയം- സ്കൂട്ടർ വിഭാഗത്തിലാണ് ഒലയുടെ മുന്നേറ്റം. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ കൂടിയാണ് ഒല.
നവംബറിൽ 20,000- ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഇതോടെ, പ്രീമിയം സ്കൂട്ടർ വിഭാഗത്തിൽ ഇ- സ്കൂട്ടറുകളുടെ വിഹിതം കുതിച്ചുയർന്നിട്ടുണ്ട്. ഇവ 36 ശതമാനത്തിൽ നിന്നും 92 ശതമാനത്തിലേക്കാണ് ഉയർന്നത്. 2025 ഓടെ ഇന്ത്യയിലെ ടൂവീലർ വിപണി പൂർണമായും ഇലക്ട്രിക് ആക്കുക എന്ന ലക്ഷ്യവും ഒലയ്ക്ക് ഉണ്ട്. ഇതിന്റെ ഭാഗമായി നിരവധി തരത്തിലുള്ള പദ്ധതികൾക്കാണ് ഒല രൂപം നൽകുന്നത്.