ശൈത്യകാലത്ത് സന്ധി വേദന കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമായ പ്യൂരിൻ കോശങ്ങൾ നശിക്കുമ്പോൾ വിഘടിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക് ആസിഡ് ഉണ്ടാകുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽനിന്ന് ധാരാളം യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യും. ശരീരത്തിലെ മാലിന്യമായാണ് യൂറിക് ആസിഡ് കരുതപ്പെടുന്നത്. പ്യൂരിൻ വിഘടിച്ച് ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡ് സാധാരണയായി മൂത്രം വഴി ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. വൃക്കകയാണ് യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കുന്ന അവയവം. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, ഈ പ്രവർത്തനം തടസ്സപ്പെട്ടേക്കാം, ഇത് യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. വൃക്കകൾക്ക് മൂത്രം വഴി പുറന്തള്ളാൻ കഴിയുന്നതിലും അധികം യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാകുമ്പോഴും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടും. ശരീരത്തിനുള്ളിലെ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് പ്രധാനമായും സന്ധിവേദനയ്ക്ക് കാരണമാകും.

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ

സന്ധികളിൽ വേദന

സന്ധികൾക്ക് സമീപമുള്ള ഭാ​ഗങ്ങളിൽ ചുവന്ന നിറം

സന്ധികൾ ആയാസമില്ലാതെ ചലിപ്പിക്കാൻ സാധിക്കാതെ വരിക

സന്ധികൾക്ക് സമീപം വീക്കം

നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജോയിന്റുകളിൽ വേദനരാത്രിയിൽ സന്ധിവേദന കൂടുതൽ വഷളാകും. ഇത് ​ഗുരുതരമായ ശാരീരിക അവസ്ഥകളിലേക്ക് നയിക്കും. അതിനാൽ സന്ധിവേദന ചികിത്സിക്കേണ്ടത് പ്രധാനമാണ്. യൂറിക് ആസിഡ് വർധിക്കുന്നത് തടയാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന ആദ്യ കാര്യങ്ങളിലൊന്ന് നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക എന്നതാണ്. രണ്ടാമത്തെ കാര്യം കൃത്യമായ വ്യയാമ ദിനചര്യ പിന്തുടരുക എന്നതാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തം ശീലമാക്കുന്നത് സന്ധികളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. വ്യായാമത്തിനൊപ്പം തന്നെ ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തുന്നത് യൂറിക് ആസിഡും സന്ധിവേദനയും മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നിങ്ങളുടെ സന്ധികൾ ആരോഗ്യത്തോടെ നിലനിർത്താനും ശൈത്യകാലത്തെ രൂക്ഷമായ സന്ധിവേദനയിൽ നിന്ന് രക്ഷനേടാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്.

തൈര്, കൊഴുപ്പ് നീക്കിയ പാൽ

പഴങ്ങളും പച്ചക്കറികളും

മത്സ്യം, ചിക്കൻ തുടങ്ങിയ മാംസങ്ങൾ

ചീര പോലുള്ള പച്ച ഇലക്കറികൾ

ഉരുളക്കിഴങ്ങ്

അരി, റൊട്ടി, പാസ്ത

പരിപ്പ്, നട്സ് ബട്ട‍ർ

വെളുത്തുള്ളി