സിനിമാ താരവും സംവിധായകനുംഎഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ.പള്ളിയിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.പിന്നീട് നടന്ന വിവാഹ റിസപ്ഷനിൽ ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി സിനിമാതാരങ്ങൾ പങ്കെടുത്തു.
മകളെ കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോയത് ജോയ് മാത്യുവാണ്. 1986 ൽ പുറത്തിറങ്ങിയ ‘അമ്മ അറിയാൻ’ എന്ന ജോൺ എബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് ജോയ് മാത്യു വെള്ളിത്തിരയിലെത്തുന്നത്.സംവിധായകൻ, തിരകഥാകൃത്ത്,നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. ഇരുപ്പത്തിരണ്ടോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റേതായി അവസാനം പുറത്തുവന്ന ചിത്രം ഹെവനാണ്.ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേർ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്.