മിസോറാമിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. 7.39 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. റെയ്ഡുകളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.പിടിച്ചെടുത്ത വസ്തുക്കളിൽ മെത്താംഫെറ്റാമിൻ ഗുളികകൾ, ഹെറോയിൻ, വിദേശ സിഗരറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഐസ്വാൾ ജില്ലയിലെ തുയ്ഖുർഹ്ലുവിൽ നടത്തിയ റെയ്ഡിൽ 6.66 കോടി രൂപ വിലമതിക്കുന്ന 20,000 മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
പരിശോധനയിൽ നാല് കള്ളക്കടത്തുകാരെ പിടികൂടിയതായും അവർ കൂട്ടിച്ചേർത്തു. മറ്റൊരു ഓപ്പറേഷനിൽ മ്യാൻമർ അതിർത്തിയിലെ ചമ്പായി ജില്ലയിലെ സോഖൗതർ ഗ്രാമത്തിൽ നിന്ന് അസം റൈഫിൾസ് 41.60 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു. മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയ ചമ്പൈ ജില്ലയിലെ ചമ്പായി-ഐസ്വാൾ റോഡിൽ നടത്തിയ ഓപ്പറേഷനിൽ 31.05 ലക്ഷം വിലമതിക്കുന്ന ഹെറോയിനും പിടികൂടി