ചണ്ഡീഗഢ്: ലൈംഗീക പീഡന പരാതിയെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു.ജൂനിയർ അത്ലറ്റിക് പരിശീലകയുടെ പരാതിയുടെ മേൽ സന്ദീപ് സിംഗിനെതിരെ ലൈംഗികാതിക്രമത്തിനും അന്യായ തടവിനും കേസെടുത്തതായി ചണ്ഡീഗഡ് പോലീസ് അറിയിച്ചു.
നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനാണെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരിശീലകയുടെ പരാതി.ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും സമാനമായ രീതിയിൽ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗീകമായി ആക്രമിച്ചതായും പരിശീലക പരാതിയിൽ പറയുന്നു..
കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സന്ദീപ് സിംഗ് ഒരു പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആരോപണങ്ങൾ തള്ളിയ മന്ത്രി തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിക്കുമെന്നും മന്ത്രി സന്ദീപ് സിംഗ്. പറഞ്ഞു.