ദുബായിൽ 21വയസ്സായ ആർക്കും മദ്യം വാങ്ങാം.നികുതിയും ഒഴിവാക്കി

ദുബായ് : ദുബായിലെ മദ്യ വിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു.മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന നികുതിയിൽ 30 ശതമാനവും ദുബായ് മുൻസിപ്പാലിറ്റി ഒഴിവാക്കിയാതായി റിപ്പോർട്ട്.നഗരത്തിലെ ലഹരിപാനീയങ്ങളുടെ വില്‍പനക്ക് ഈടാക്കിയിരുന്ന നികുതിയിൽ ഇളവ് നൽകുമെന്ന് മുനിസിപ്പാലിറ്റി മുന്‍പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

നികുന്തി 30 ശതമാനം കുറഞ്ഞതോടെ മദ്യത്തിന്റെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ദുബായിലുള്ളവർ ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബായിൽ മദ്യ വിൽപന വർധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സിനുള്ള ഫീസാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) പിന്‍വലിച്ചത്. ഇതോടെ മദ്യംവാങ്ങാനുള്ള ലൈസൻസ് ഇല്ലാതായി.21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ദുബായില്‍ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂവെന്നും നിർദ്ദേശമുണ്ട്.

ദുബായിലെ ബാറുകളില്‍ മദ്യത്തിനും ബീയറിനുമുള്ള നിരക്ക് വളരെ കൂടുതലാണ്.ഒരു പൈന്റ് ബിയറിന് 10 ഡോളറിലധികമാണ് വില,ഈ മേഖലയിലെ മദ്യം വിളമ്പുന്ന സ്ഥാപനങ്ങളിൽ ഇത് വിലയിടിവിന് കാരണമാകുമോ അതോ ചില്ലറ വിൽപനക്കാരിൽ നിന്ന് മദ്യം വാങ്ങുന്നവരെ മാത്രമാണോ പുതിയ തീരുമാനം ബാധിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.