ബാരാബങ്കി: ഏതാനം ദിവസത്തെ ഇടവേളയ്ക്കിടെ മധ്യവയസ്കരായ മൂന്ന് സ്ത്രീകളാണ് ബാരാബങ്കി മേഖലയിൽ കൊല്ലപ്പെട്ടത്.പ്രതി ഒളിവിൽ കഴിയുന്നെന്ന് കരുതുന്ന പ്രദേശത്ത് പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും തെരച്ചിലിനിറങ്ങി.മധ്യവയസ്കരായ സ്ത്രീകളെ കൊന്ന് നഗ്നരാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലറിനായി അന്വേഷണം ഊർജ്ജിതമാക്കി യുപി പോലീസ്.
ഡിസംബർ ആറിനായിരുന്നു ആദ്യ കൊലപാതകം നടന്നത്. അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 17ന് ബാരാബങ്കിയിൽ രണ്ടാമത്തെ മൃതദേഹവും ഡിസംബർ 29ന് മൂന്നാമത്തെ കൊലപാതകവും കണ്ടെത്തി.മൂന്നുപേരും കൊല്ലപ്പെട്ടത് ഒരുപോലെയായിരുന്നു.പ്രഭാതകൃത്യം നിർവഹിക്കാൻ വീടിന് പുറത്തിറങ്ങിയ സ്ത്രീയാണ് താത്തര്‍ഹ ഗ്രാമത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഇല്ലാത്ത നിലയിലായിരുന്നു
റാം സനേഹി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് കൊലപാതകങ്ങളും നടന്നത്. ഇതോടെ ബാരാബങ്കി പോലീസ് സൂപ്രണ്ട് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുഖത്തും തലയ്ക്കും ആക്രമിച്ചാണ് കൊലപാതകം നടത്തുന്നത്. 50നും 60നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും ഒരേ രീതിയിൽ ആക്രമിക്കപ്പെട്ടതോടെയാണ് കൊലയ്ക്ക് പിന്നിൽ ഒരാളാണെന്ന സംശയം ഉയർന്നത്.
കൊലപാതകി എന്ന് സംശയിക്കുന്ന യുവാവിന്‍റെ ചിത്രം പോലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. ഉത്തർപ്രദേശ് പോലീസ് ആറ് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നതെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.