ആലപ്പുഴ: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള പൊതു വഴിയിൽ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് സി പി എം മുനിസിപ്പൽ കൗൺസിലറും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ. പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ വി ആർ ജോൺസനെയും എസ്എഫ്ഐ നേതാവ് ശരത് ശശിധരനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടെപരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ വിരട്ടുകയും കയ്യേറ്റം ചെയ്യാനും ഇവർ ശ്രമിച്ചു. എടത്വ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പമുണ്ടായിരുന്ന സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു.
ആറംഘ സംഘത്തോടൊപ്പം പൊതു വഴിയിൽ കാർ നിർത്തി പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്ത നാട്ടുാകരുമായി ഇവർ വഴക്കുണ്ടാക്കുകയും ചെയ്തു.