.ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർതുന്നതാണ് തങ്കം. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി സ്‌ക്രീനിൽ ശരിക്കും ജീവിക്കുകയാണ്. പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടനങ്ങളും അതി ഗംഭീരമാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനെ പൂർണ സംതൃപ്തി നൽകിക്കൊണ്ടാണ് തീയേറ്ററിൽ നിന്ന് പുറത്തേക്ക് വിടുന്നത്.
ശ്യാം പുഷ്കരൻ എന്ന തിരക്കഥാകൃത്തിനെയും ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പനിയിൽ ജനങ്ങൾ വെച്ചിരിക്കുന്ന വിശ്വാസത്തേയും പരിപൂർണ്ണമായും തങ്കം നീതി പുലർത്തിയിരിക്കുന്നു.പതിവ് ക്ലീഷേകളെ പൊളിച്ചടുക്കുന്നതായിരുന്നു സിനിമയുടെ ക്ലൈമാക്സ് സീനുകൾ.പൂർണമായും ഇൻവെസ്റ്റിഗേഷൻ രീതിയിൽ മനോഹരമായിട്ടാണ് സിനിമയുടെ കഥ പോകുന്നത്. പ്രകടനങ്ങൾ കൊണ്ടും അതിഗംഭീരമായ രസച്ചരട് കൊണ്ട് കോർത്ത തിരക്കഥ രസകരമാണ്.
സിനിമ എന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള റിയലിസ്റ്റിക് രീതിയിലുള്ള മേക്കിങ്ങ് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്.സിനിമയിൽ വന്ന് പോകുന്ന പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറിയ സെക്കൻഡുകൾ മാത്രം ദൈർഘ്യമുളള രംഗങ്ങൾ അഭിനയിച്ചവർ പോലും ഞെട്ടിച്ചു.ശെരിക്കും സംഭവിച്ചതാണോ എന്ന പ്രതീതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്.
തൃശൂർ സ്ലാങ്ങിൽ മുത്ത് എന്ന വേഷത്തിൽ തിളങ്ങിയ ബിജു മേനോൻ തന്നെയാണ് അദ്യ പകുതിയിലെ താരം.വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും കൂടി എത്തുന്നതോടെ സിനിമ കൂടുതൽ തങ്കമാകുന്നു. ഗൗതം ശങ്കറിൻ്റെ സിനിമാട്ടോഗ്രഫിയും ബിജിബാലിൻ്റെ സംഗീതവും ഇഴുകി ചേർന്ന് ഗംഭീരമായി മാറുന്നുണ്ട്.