ശ്രീനഗർ∙ കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മഞ്ഞിൽ കളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാഹുൽ മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടുന്നതും കാണാംപ്രിയങ്കയും വെറുതെ വിട്ടില്ല. സഹോദരനെ ഓടിച്ചിട്ട് പിടിച്ച് കൈ രണ്ടും കൂട്ടികെട്ടി നിർത്തി. അപ്പോഴേക്കും സഹപ്രവർത്തകൻ മഞ്ഞുകട്ടകളുമായെത്തുകയും ചെയ്തു. അതെടുത്ത് രാഹുലിന്റെ തലയിലിട്ട് പ്രിയങ്ക പ്രതികാരം തീർത്തു. ഈ കളിക്ക് താനില്ലെന്ന് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും നടന്നില്ല. രാഹുൽ പിന്തുടർന്ന് കെസിയുടെ തലയിൽ മഞ്ഞ് വാരിയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. പ്രിയങ്കയുടെയും രാഹുലിന്റെയും കുട്ടിക്കളി ഇനിയും മാറിയിട്ടില്ലെന്നാണ് പലരുടെയും കമന്റ്.
Sign in
Sign in
Recover your password.
A password will be e-mailed to you.