പത്തനംതിട്ട: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനി യുടെ പോര്‍ട്ടലില്‍ ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം നടത്തിയയാൾ അറസ്റ്റിലായി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. വനിത ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട ആറന്മുള പോലീസാണ് പ്രതിയെ അറസ്റ് ചെയ്തത്.
ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോൾ തൃശൂർ സ്വദേശിയായ യുവാവിന്റെ വിവരങ്ങളും മൊബൈൽ നമ്പറും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.തൃശൂർ സ്വദേശി ശുഹൈബ് ആണ് പിടിയിലായത്.
രോഗിയെന്ന വ്യാജേന ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ വ്യാജ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഹൈബിനെ തൃശൂരിൽ നിന്നും ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തത്.