ആട് തോമ വീണ്ടും എത്തുന്നു; സ്ഫടികം ട്രെയിലർ പുറത്തു്

പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്ത മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ സ്പടികം വീണ്ടും തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.1995ലാണ് സ്ഫടികം പുറത്തിറങ്ങിയത്. തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഉർവശി, രാജൻ പി ദേവ്, ചിപ്പി, അശോകൻ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രം 150ൽ കൂടുതൽ തിയേറ്ററുകളിൽ 4K മിഴിവോടെ പ്രദർശനത്തിനെത്താൻ തയ്യാറെടുക്കുന്നു.

എട്ടര മിനിറ്റുകൾ കൂടി കൂട്ടിച്ചേർത്താണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ എട്ട് ദിവസത്തോളം ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. പടത്തിന്റെ . “ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഇതിന് ഉപയോ​ഗിച്ചത്. ഇന്ന് 500 ആടുകളെ വച്ച് ഈ സീൻ റീഷൂട്ട് ചെയ്തു. ഫെബ്രുവരി 9 നാണ് സ്ഫടികം റീ മാസ്റ്റർഡ് വേർഷൻ തീയേറ്ററുകളിൽ എത്തുന്നത്.

മുന്നോടിയായിട്ടുള്ള ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സ്ഫടികത്തിലെ ഒട്ടിമിക്ക രംഗങ്ങളും കോർത്തിണക്കി 1.45 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അവതരിപ്പിച്ചിരിക്കുന്നത്.” ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്.ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാനാണ് കൂടുതൽ ഷോട്ടുകൾ ചേർത്തിരിക്കുന്നത്.4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും 2024ൽ മാത്രമേ ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും MX Player-ലും സ്ട്രീം ചെയ്യുകയുള്ളൂ. ഒരു വർഷം കാത്തിരിക്കാൻ തയാറായവർക്ക് അങ്ങനെ കാണാം” സംവിധായകൻ ഭദ്രൻ പറഞ്ഞു.