തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു.മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റികരയിലുള്ള നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി.ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. മഞ്ജു തമ്പി പറഞ്ഞു.ശ്വാസകോശ സംബന്ധമായ അസുഖമാണ്. മരുന്നുകൾ നൽകുന്നുണ്ട്. ആരോഗ്യസ്ഥിതി ഇന്നലത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവച്ചു.ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ച് ചികിത്സ നിഷേധിച്ചു.ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്.ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ല. ചികിത്സ നിഷേധിക്കുന്നതിന് പിന്നിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി ആരോപിക്കുന്നു.